അഴിയൂർ: അഴിയൂർ ചുങ്കം പരിസരത്തെ ആറോളം മരങ്ങളിലെ ചില്ലകൾ ഉണങ്ങി വീഴുന്ന കാഴ്ച നിർബാധം തുടരുന്നു. ഇവിടെ ഇരു ചക്രവാഹനപകടം സാധാരണ സംഭവമാവുകയാണ്.ഭാഗ്യം കൈമുതലായുള്ളത് കൊണ്ട് മാത്രമാണ് വലിയ അപകടങ്ങൾ വഴി മാറിപ്പോവുന്നത്.
അധികൃതർ നിസ്സംഗത തുടരുകയാണ്. ഹൈവേയുടെ ഓരം ചേർന്നുള്ള അഴിയൂർ ചുങ്കത്തെ മരങ്ങളിലെ മരച്ചില്ലകൾ റോഡിലേക്ക് അടർന്നു വീഴുന്ന പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വില്ലേജ് വികസന സമിതിയിൽ ഉൾപ്പെടെ പല തവണ പരാതി അറിയിച്ചെങ്കിലും പരാതി എഴുതി വാങ്ങിയതല്ലാതെ സത്വര നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് വില്ലേജ് വികസന സമിതി അംഗം മുബാസ് കല്ലേരി പറഞ്ഞു.
ഉണങ്ങിയ ചില്ലകൾ മുറിച്ച് മാറ്റിക്കൊണ്ട് ഈ വിഷത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം. വലിയ അപകടങ്ങളും ദുരന്തങ്ങളും ഉടലെടുത്ത ശേഷം പരിഹാരത്തിന് പരക്കം പായുന്ന പ്രവണത സൃഷ്ടിക്കരുതെന്നാണ് വ്യാപാരികൾക്കും, നാട്ടുകാർക്കും പറയാനുള്ളത്.
Indifference on the part of the authorities; Tree branches often fall dangerously on the road