മണിയൂർ: കുട്ടികളുടെ ചിത്രരചന മത്സരത്തിന് മണിയൂർ വേദിയാകുന്നു. ഡയമണ്ട് മണിയൂർ വർഷംതോറും നടത്തിവരാറുള്ള ജില്ലാതല ബാല ചിത്രരചന മത്സരം ' വർണ്ണോത്സവം' ഫെബ്രുവരി 5 ഞായറാഴ്ച മണിയൂർ യുപി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും.


രാവിലെ പ്രശസ്ത ചിത്രകാരിയും വർണ്ണോത്സവം പ്രഥമ ഗോൾഡ് മെഡൽ ജേതാവുമായ ബി.നവ്യശ്രീ ഉദ്ഘാടനം ചെയ്യും. നഴ്സറി, എൽ.പി, യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങളിലായാണ് മത്സരം.
ഓരോ വിഭാഗത്തിനും ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് സമ്മാനം ഉണ്ടാകും. ഏറ്റവും നല്ല ചിത്രകാരനും ചിത്രകാരിക്കും ടി.വി രയിരു- ഒ.ടി.കേളു സ്മാരക സ്വർണ്ണ മെഡലുകൾ സമ്മാനിക്കും.
വൈകുന്നേരം അഞ്ചുമണിക്ക് വിജയികൾക്കുള്ള സമ്മാനദാനം രമേശ് കാവിൽ നടത്തുന്ന പ്രഭാഷണം, ചിത്രകലയിലെ ഗുരുശ്രേഷ്ഠൻ കെ. കൃഷ്ണനെ ആദരിക്കൽ, സ്റ്റാർ സിംഗർ വിജയി ശ്രീനന്ദിനെ അനുമോദിക്കൽ എന്നീ ചടങ്ങുകൾ ഉണ്ടാകും.
തുടർന്ന് ഡയമണ്ട് ഒരുക്കുന്ന സംഗീത പരിപാടി 'സംഗീതരാവ് അരങ്ങേറും'.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9539237506, 9496131518 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
'Varnotsavam'; Children's drawing in Maniyur