മണിയൂർ:അസഹിഷ്ണുതയുടെയും വർഗീയ വിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന ഈ കാലത്ത് മഹാത്മാവിന്റെ അനശ്വര സ്മരണ ഉയർത്തി രക്തസാക്ഷിത്വ ദിനം. ഇന്ത്യ ഇന്ന് ഗാന്ധിജിയുടെ 74-ാമത് രക്തസാക്ഷിത്വദിനം സമുചിതമായി ആചരിച്ചു.


1948 ജനുവരി 30നാണ് നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു ഗാന്ധിജി അന്ത്യശ്വാസം വലിച്ചത്. രാഷ്ട്രപിതാവിന് ആദരവ് എന്നോളം രാജ്യം പകൽ 11 മണിക്ക് രണ്ടുമിനിറ്റ് മൗനം ആചരിച്ചു.
കോൺഗ്രസ് മണിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനവും, ഭാരത് ജോഡോ യാത്രാ സമാപനത്തിന് ഐക്യദാർഢ്യവും സംഘടിപ്പിച്ചു.
കോൺഗ്രസ് മണിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും നിരാഹാര സമരവും മന്തരത്തൂരിൽ സംഘടിപ്പിച്ചു. ഇന്ന് രാവിലെ മന്തരത്തൂരിൽ നടന്ന ഗാന്ധിസ്മരണ, പതാക ഉയർത്തൽ, പുഷ്പാർച്ചന, നിരാഹാര സത്യാഗ്രഹത്തിൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
അഷ്റഫ് ചാലിൽ, പി എം അഷ്റഫ്, ചന്ദ്രൻ മുഴിക്കൽ, ഷീബ പി സി, ഒ.പി പ്രമീള, കോളായി രാമചന്ദ്രൻ, രവി, പ്രശാന്ത്, എ എം സലാം, മൂഴിക്കൽ ശ്രീധരൻ പങ്കെടുത്തു.
Maniyur Constituent Congress renews Gandhi memory