മേമുണ്ട : മത്സരിച്ച ആറിനങ്ങളിലും ഒന്നാമതായി അനസ്മയ ടി കെ.കോയമ്പത്തൂർ നിർത്യതി കലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മേളയിലാണ് ഈ ചരിത്ര നേട്ടം.


ഊട്ടിയിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന പന്ത്രണ്ടാമത് 'നൃത്തനിർത്യതി - 2023' എന്ന നാഷണൽ ലെവൽ ഡാൻസ് കോംപറ്റീഷനിലാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ അനസ്മയ ടി കെ സീനിയർ വിഭാഗത്തിൽ ആറ് ഇനങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറ്റി അമ്പതിൽപരം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഭരതനാട്യം, കുച്ചുപ്പിടി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം, സെമി ക്ലാസിക്കൽ എന്നീ ആറ് മത്സര ഇനങ്ങളിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ അനസ്മയക്ക് മികച്ച നർത്തകിക്കുള്ള ഉർവ്വശി അവാർഡ് ചടങ്ങിൽ സമ്മാനിച്ചു.
കോഴിക്കോട് ഓം സ്കൂൾ ഡാൻസിലെ ഡോ: ഹർഷൻ സെബാസ്‌റ്റ്യൻ ആന്റണിയാണ് അനസ്മയുടെ ഗുരു. സ്കൂൾ കലോത്സവത്തിൽ ജില്ലാ സംസ്ഥാനതല ഡാൻസ് മത്സരങ്ങളിലെ വിജയി കൂടിയാണ് അനസ്മയ. വൈക്കിലിശ്ശേരി ചന്ദ്രി നിലയത്തിൽ ടി കെ രതീശൻ, വി പി ജസിന ദമ്പതിമാരുടെ മകളാണ് അനസ്മയ ടി.കെ
Anasmaya TK, a class 10 student of Memunda Higher Secondary School, participated in six events and bagged the first position in the senior category.