മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന ഗുണഭോക്തൃ സംഗമം നടത്തി. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായുള്ള ഫണ്ട് വിതരണമാണ് നടത്തിയത്.


മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തെരഞ്ഞെടുത്ത 100 ഗുണഭോക്താക്കൾക്കായി ആദ്യ ഗഡു വിതരണം ചെയ്തു.വാർഡ് മെമ്പർ ഗീത അധ്യക്ഷത വഹിച്ചു.
അഷ്റഫ് പി എം, ശശി മാസ്റ്റർ, ജുന സംസാരിച്ചു. ഗുണഭോക്തൃ സംഗമത്തിൽ ഗ്രാമപഞ്ചായത്തിലെ നിരവധി പേർ പങ്കെടുത്തു.
Life Bhawan Beneficiary meeting was held