---
title: "പ്രവർത്തി ആരംഭിച്ചു; പൂളക്കടവ് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തി തുടങ്ങി"
english_title: "Work has started on Poolakadav road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/96573/work-has-started-on-poolakadav-road"
published_at: "2023-02-12T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e90a9c0a88a_POOLAKADAV_ROAD.jpg"
keywords: []
---

# പ്രവർത്തി ആരംഭിച്ചു; പൂളക്കടവ് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തി തുടങ്ങി

> **Lead Summary:** **മണിയൂർ: **മണിയൂർ ഗ്രാമപഞ്ചായത്തിലെ പൂളക്കടവ് റോഡിലെ പണി തുടങ്ങി. ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂർ ഒമ്പതാം വാർഡിലെ ചെരണ്ടത്തൂർ എൽ.പി സ്കൂൾ- പൂളക്കടവ് റോഡ് പ്രവർത്തിയാണ് ആരംഭിച്ചത്.

## Article Content

**മണിയൂർ: **മണിയൂർ ഗ്രാമപഞ്ചായത്തിലെ പൂളക്കടവ് റോഡിലെ പണി തുടങ്ങി. ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂർ ഒമ്പതാം വാർഡിലെ ചെരണ്ടത്തൂർ എൽ.പി സ്കൂൾ- പൂളക്കടവ് റോഡ് പ്രവർത്തിയാണ് ആരംഭിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ റോഡ് ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപയാണ് ഈ റോഡിനായി വകയിരുത്തിയത്. മണ്ണിട്ട് ഉയർത്തി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് അധികൃതർ.

മഴക്കാലത്തിനു മുമ്പ് തന്നെ റോഡ് നാട്ടുകാർക്കായി തുറന്നു പ്രവർത്തിക്കുവാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ അഷ്റഫ് പി.എം അറിയിച്ചു.

റോഡിൽ പണി നടക്കുന്നതിനാൽ വാഹനഗതാഗതനം ഈ ദിവസങ്ങളിൽ നിരോധിച്ചിരിക്കുകയാണ്. വർഷങ്ങളായി ജനങ്ങളുടെ കാത്തിരിപ്പാണ് റോഡ് പ്രവർത്തിയിലൂടെ സഫലമാകുന്നത്. എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാകട്ടെ എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/96573/work-has-started-on-poolakadav-road)