ചോറോട് ഈസ്റ്റ്: പിഞ്ചു മക്കളെയടക്കംവല വിശി നശിപ്പിക്കുന്ന ലഹരി സംഘങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഗ്രാമങ്ങളിൽ നിന്നും ആരംഭിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ പറഞ്ഞു.ചോറോട് ഈസ്റ്റ് ഗ്രാമശ്രീ അയൽപക്ക സൗഹൃദവേദിയുടെ വാർഷിക ജനറൽ ബോഡിയും പ്രതിഭകളെ ആദരിക്കൽ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലഹരി കാരണം നിരവധി കുടുംബങ്ങൾ തകർന്നു പോകുകയാണ്.അപകടങ്ങൾ നിരവധി വരുത്തി വെക്കുന്നു. വിദ്യാർത്ഥികൾ യുവജനങ്ങൾ ആത്മഹത്യയിലേക്ക് തള്ളപ്പെടുന്നു.ഇതിനെതിരെ ശക്തമായ പോരാട്ടങ്ങൾ ഉയർന്നു വരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.കെ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വിവിധ തലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച യുക്ത അനിൽ, അയന മോഹൻ,ദേവ നന്ദ വി., വിസ്മയവൽസൻ, ഗോപിക സനോഷ്, ഇമ രതീഷ്, മാനവ് രതീഷ്. എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിനി ചെറുവത്ത്, ലിസി പി, പ്രസാദ് വിലങ്ങിൽ, പി.പി.സുരേന്ദ്രൻ, വി.എം മോഹനൻ, ടി.മുരളി, എന്നിവർ സംസാരിച്ചു. ടി.കെ.മോഹനൻ സ്വാഗതവും എൻ.കെ.മോഹനൻ നന്ദിയും പറഞ്ഞു.
Fights against drug gangs should start in villages - PP Chandrasekaran