ചോറോട്: പ്രവാസി തുണച്ചു. കൃഷ്ണനും ലക്ഷ്മിക്കും മുടക്കമില്ലാതെ കുടിവെള്ളം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പാഞ്ചേരിക്കാട് ചെറിയ മഠത്തിൽ മീത്തൽ കൃഷ്ണൻ- ലക്ഷ്മി ദമ്പതികൾക്ക് വീട്ടുമുറ്റത്ത് കുടിവെള്ളമെത്തി.


പാഞ്ചേരിക്കാട്ടിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് താമസിക്കുന്ന വൃദ്ധരായ കൃഷ്ണനും, ലക്ഷ്മിക്കും എട്ടുവർഷത്തിലധികമായി കുടിവെള്ളം കിട്ടാക്കനിയാണ്. കുടിവെള്ള പദ്ധതിയിലൂടെ കണക്ഷൻ ലഭിച്ചിരുന്നെങ്കിലും ടാങ്കിന്റെ ഉയരത്തെക്കാൾ ഉയർന്ന സ്ഥലത്ത് വീടായതിനാൽ വെള്ളം എത്താറില്ല.
പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തിട്ടും പരിഹാരമായില്ല. താഴ്ന്ന സ്ഥലത്തെ വേങ്ങേരി വേണു അദ്ദേഹത്തിന്റെ കിണർ വെള്ളം എടുക്കാൻ നൽകി. പ്രവാസിയായ മോണേമ്മൽ ശശി എല്ലാ ചെലവുകളും വഹിച്ചു.
ഇതോടെ വെള്ളം വീട്ടിൽ എത്തുകയായിരുന്നു. മോണേമ്മൽ ശശി വെള്ളം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ടിപി ജഗദീശൻ, വിനോദ് കരുവലോടി സംസാരിച്ചു.
After years of waiting, Krishna and Lakshmi got drinking water in their backyard