ഒഞ്ചിയം: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ എംഎൽഎ നാളെ ഒഞ്ചിയത്ത്. സുരക്ഷാ പെയിൻ& പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഒഞ്ചിയം മേഖലാ കേന്ദ്രം നാളെ വൈകിട്ട് 5 മണിക്ക് കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.


ഒഞ്ചിയം റെയിൽവേ ഗേറ്റിന് സമീപം നടക്കുന്ന പരിപാടിയിൽ ആംബുലൻസ് തുക കൈമാറൽ, ഹോം കെയർ വാഹനം കൈമാറൽ, ഫ്രീസർ കൈമാറൽ, ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറൽ, ഐസിയു ബെഡ് കൈമാറൽ, അനുബന്ധ ഉപകരണങ്ങളുടെ കൈമാറ്റവും നാളെ വൈകിട്ട് നടക്കും എന്ന് സംഘാടകർ അറിയിച്ചു.
safety palliative; KK Shailaja will be alone tomorrow