മണിയൂർ : ശരത് ലാലിന്റെയും കൃപേഷിന്റെയും ശുഹൈബിന്റെയും കൊലയാളികളെ രക്ഷപ്പെടുത്താൻ സുപ്രീം കോടതിയിലെ ഉന്നതരായ നിയമഞ്ജരെ കൊണ്ടുവന്ന് ഖജനാവിലെ കോടികൾ ദുർ ചെലവു നടത്തി മുന്നോട്ട് പോകുന്ന പിണറായി വിജയനും കൂട്ടരുമാണ് കേരളത്തിനെ ഇത്തരത്തിൽ കടക്കെണിയിലാക്കിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ എ .


കേരളത്തിൽ നടക്കുന്ന വൻ സാമ്പത്തിക അരാജകത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് മണിയൂർ മണ്ഡല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബബിൻലാൽ സി.ടി.കെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ , ഹാരിസ് ബാബു ചാലിയാർ, സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ, വി.കെ ഇസ്ഹാഖ്, ഹമീദ് മാസ്റ്റർ, അഷ്റഫ് ചാലിൽ, രനീഷ് പി.കെ, ദിൽജിത്ത് കെ.ടി, ഗിമേഷ് മങ്കര, പ്രതീഷ് കോട്ടപ്പള്ളി, വിഷ്ണു മുതുവീട്ടിൽ, ഷൈജു പള്ളി പറമ്പത്ത്, രാജേഷ് കെ.വി എന്നിവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവജന റാലിക്ക് അതുൽ ബാബു, രാജേഷ് സി.എൻ , ആസിഫ്, ആനന്ദ് വിഷ്ണു, നാഫി , മിഥ്ലാജ്, അശ്വിൻ പുറങ്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Pinarayi-Shafi Parampil is responsible for Kerala's debt crisis