ഒഞ്ചിയം: ആർഎംപിഐ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ തുടങ്ങി. ഒഞ്ചിയം തൈവച്ച പറമ്പത്ത് ടിപി രക്തസാക്ഷി മണ്ഡപത്തിൽ വെച്ചായിരുന്നു ചടങ്ങ്.


ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ സംസ്ഥാന പ്രസിഡണ്ട് ടി.എൽ സന്തോഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ. വേണു,കെ.കെ. രമ എംഎൽഎ, ടി.കെ സിബി, എൻ പി ഭാസ്കരൻ മാസ്റ്റർ സംസാരിച്ചു.
ജാഥാ ക്യാപ്റ്റൻ സന്തോഷ് പതാക അതിലറ്റുകൾക്ക് നൽകി. പതാകജാഥ രാത്രിയോടെ കോഴിക്കോട് പൊതുസമ്മേളന നഗരിയായ മുതലക്കുളത്ത് എത്തിച്ചേരും.
The flag march began; RMPI 2nd All India Conference