വടകര: പെട്രോള്‍- ഡീസല്‍ വില അന്തരത്തെ തുടര്‍ന്ന് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് വാഹനങ്ങളുടെ തിരക്ക് തുടരുന്നു. മാഹി, പള്ളൂര്‍, പന്തക്കല്‍ എന്നിവടങ്ങളിലേക്ക് ഇന്ധനം ഇറക്കാന്‍ വാഹനങ്ങളുടെ നീണ്ട നിര കാണാം. കോഴിക്കോട് , കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന മാഹിയിലെ പെട്രോള്‍ പമ്പുകളിലാണ് തിരക്ക് അനുഭവപ്പെടുന്നത്.


വഹാനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ പെട്ടന്ന് ഇന്ധനം കാലയിവുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. കണ്ണൂര്‍ - കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പുറമെ മറ്റ് റൂട്ടികളിലെ ബസ്സുകളും മാഹിയിലെത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര, ഓര്‍ക്കാട്ടേരി , നാദാപുരം മേഖലകളില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, പാനൂര്‍ മേഖലകളില്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ ഇന്ധനം ഇറയ്ക്കാന്‍ വേണ്ടി മാഹിയിലെത്തുന്നുണ്ട്.
കേരഴവുമായി ഒരു ലിറ്റര്‍ ഡീസലിന് 18.92 രൂപയുടേയും പെട്രോളിന് 12.80 രൂപയുടേയും വ്യത്യാസമുണ്ട്. പെട്രോളിന് 92.50 രൂപയും ഡീസലിന് 80.94 രൂപയുമാണ് വില. മാഹിയിലെ പമ്പുകളില്‍ വില വര്‍ദ്ധിച്ചതോടെ വടകരയിലും തലശ്ശേരിയിലേയും പെട്രോള്‍ പമ്പുകളിലെ വ്യാപാരം 20 ശതമാനത്തോളം കുറഞ്ഞതായി പമ്പ് ഉടമകള്‍ പറഞ്ഞു.
Fuel tax across borders; Trade declined in vatakara