കോട്ടപ്പള്ളി : കോട്ടപ്പള്ളിയിലെ പരവന്റെ വളപ്പിൽ രതീഷിന്റെ ആകസ്മിക വേർപാട് മൂലം ഒരു കുടുംബം തീർത്തും അനാഥമായിരിക്കുകയാണ്. പരേതനായ ആയഞ്ചേരിയിലെ കുളമുള്ളതിൽ ചാത്തുവിന്റെ മകൾ രജിഷയാണ് രതീഷിന്റെ ഭാര്യ.


ആയഞ്ചേരി മക്കൾ മുക്കിലെ ഭാര്യവീട്ടിൽ താമസിച്ചു വരികയായിരുന്നു രതീഷ്. പറക്ക മറ്റാത്ത അഞ്ചും രണ്ടും വയസ്സുള്ള രണ്ടു മക്കളും ഭാര്യയും അടങ്ങുന്നതാണ് രതീഷിന്റെ കുടുംബം.
രതീഷിന്റെ മരണത്തോട് കൂടി ഈ കുടുംബത്തിന്റെ സംരക്ഷണ ചുമതല നാടിന്റെ ഒരു പൊതു ആവശ്യമായി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാട്ടിലെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഒന്നിച്ചുകൂടി രതീഷ് കുടുംബ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.
ചുണ്ടെക്കൈയിൽ നടന്ന യോഗത്തിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഹംസ വായേരി മുഖവുര ഭാഷണം പറഞ്ഞു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ കെ കണാരൻ, ധനേഷ് വള്ളിൽ,അബ്ദുൽ സത്താർ കെ.കെ, ടി.കെ ഇസ്ഹാഖ്, ബാബു പി.കെ സംസാരിച്ചു.
family support; PV Ratheesh has formed a family support committee