---
title: "കുഞ്ഞു റിസ്‌വാന്‍ വേണ്ടി  നാട് ഒരുമിക്കുന്നു"
english_title: " Rizwan Medical Aid Fund -thazhe angdi vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9925/rizwan-medical-aid-fund-thazhe-angdi-vatakara"
published_at: "2021-11-10T18:33:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bc34d77166_riswan .jpg"
keywords: []
---

# കുഞ്ഞു റിസ്‌വാന്‍ വേണ്ടി  നാട് ഒരുമിക്കുന്നു

> **Lead Summary:** **വടകര**: ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞു റിസ്‌വാന്‍ വേണ്ടി നാട് ഒരുമിക്കുന്നു. വടകരയില്‍ താഴെങ്ങാടിയില്‍ ബദരിയ ജുമാമസ്ജിദിന്റെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന പടയന്‍ വളപ്പില്‍ അര്‍ഷാദിന്റെയും ഷര്‍മിനയുടെയും മകനായ റിസ്‌വാന്‍ മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ഏറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.

## Article Content

**വടകര**: ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞു റിസ്‌വാന്‍ വേണ്ടി നാട് ഒരുമിക്കുന്നു. വടകരയില്‍ താഴെങ്ങാടിയില്‍ ബദരിയ ജുമാമസ്ജിദിന്റെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന പടയന്‍ വളപ്പില്‍ അര്‍ഷാദിന്റെയും ഷര്‍മിനയുടെയും മകനായ റിസ്‌വാന്‍ മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ഏറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.

റിസ്‌വാന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്ഥലം എംഎല്‍എ കെ കെ രമ മുന്‍കൈയെടുത്ത് വിലുപലമായ ഫണ്ട് സമാഹരണം നടത്തി വരകിയാണ്. എംഎല്‍എയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജ് വഴിയും ധനസമാഹരണത്തിന് വേണ്ടി വിപുലമായ പ്രചാരണം നടത്തി വരികയാണ്.

റിസ്വാന്‍ ജനിച്ചിട്ട് മൂന്ന് മാസമുള്ളപ്പോള്‍ മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഏറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.

ചികിത്സക്ക് വേണ്ടി 15 ലക്ഷത്തോളം രൂപവേണം. തുടര്‍ ചികിത്സയ്ക്ക വേറെയും ലക്ഷങ്ങള്‍ ആവശ്യമാണ്.

NAME : KUNJAISHA (UMMA) A/C NO: 5418101002604 IFSC CNRB0005418 CHORODE BRANCH Google pay 7025665767 CONTACT 7025665767 SHAHEEN 9074757087

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9925/rizwan-medical-aid-fund-thazhe-angdi-vatakara)