ഒഞ്ചിയം: ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പി.പി. ഗോപാലന്റെ ചരമദിനം ആചരിച്ചു.


ഇന്ന് കാലത്ത് 11 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സി ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ്, കെ വി ലേഖ,പൊയിൽ ഗംഗാധരൻ, കെ.ഭഗീഷ് സംസാരിച്ചു. ഇന്ന് വൈകിട്ട് ആറുമണി മുതൽ മഹിളാ കലോത്സവങ്ങൾ നടക്കും.
വിവിധ കലാ മത്സരങ്ങളോടെ ഒഞ്ചിയം സ്കൂൾ പരിസരത്ത് വെച്ചാണ് പരിപാടി.
PP Gopalan's death anniversary was observed