വടകരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയംനടിച്ച് വഴിതെറ്റിക്കുന്ന സംഘങ്ങള്‍ രംഗത്ത്

By | Saturday October 22nd, 2016

SHARE NEWS

stdntsവടകര:സ്കൂള്‍  വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വഴിതെറ്റിക്കുന്ന സംഘങ്ങള്‍ വര്‍ധിക്കുന്നു. സൈബര്‍ ലഹരി സംഘങ്ങളെക്കാള്‍ വലുതാണ്‌ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.പ്രായപൂര്‍ത്തി ആകുമ്പോഴേക്കും വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയും പിന്നീട് ഒഴിവാക്കുകയും നാടുവിടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.15 മുതല്‍ 17 വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇരകളായിട്ടുള്ളത്.

വടകര താഴങ്ങാടിയിലെ വിദ്യാര്‍ത്ഥിയെ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയത് ഉള്‍പ്പടെ ഇത് പോലുള്ള നിരവധി സംഭവങ്ങള്‍ വിവിധ പിടിഎ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സ്കൂളുകള്‍ക്ക് സമീപമുള്ള റോഡുകളില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. നിരവധി പരാതികളും ഇതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. സ്കൂള്‍ സമയങ്ങളില്‍ പോലീസ് പെട്രോളിംഗ് വേണമെന്ന ആവശ്യവും ഇതിനെ തുടര്‍ന്ന്‍ വന്നിട്ടുണ്ട്.പ്രണയം നടിച്ച് പെണ്‍കുട്ടികളെ സെക്സ് റാക്കറ്റുകള്‍ക്ക് കൈമാറുന്നവരും വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ മുളയിലെ നുള്ളികകളയണമെന്നും സ്കൂള്‍ പരിസരത്തെ ലഹരി സൈബര്‍ സംഘങ്ങളെ തെരഞ്ഞു പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കണമെന്നും പാരന്‍സ് റൈറ്റ് പ്രൊട്ടെക്ഷന്‍ ഫോറം ആവശ്യപ്പെട്ടു.

Posted on Categories വടകര
[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്