gulf

ഫിലിപ്പിനോ യുവതിയെ പ്രണയിച്ച് വഞ്ചിച്ച കൊല്ലം സ്വദേശി നാട്ടിലെത്തി മറ്റൊരു വിവാഹം; യുവാവിന് എട്ടിന്‍റെ പണി നല്‍കിയത് ഭാര്യയും കാമുകിയും; സംഭവം ഇങ്ങനെ

February 15th, 2017

കൊല്ലം: അബുദാബിയില്‍ വെച്ച്‌ ഫിലിപ്പിനോ യുവതിയുമായി കടുത്ത പ്രണയം. ഏറെ കാലത്തോളം കൂടെ തമിക്കുകയും ചെയ്തു. പിന്നീട് നാട്ടിലെത്തി മറ്റൊരു യുവതിയുമായി വിവാഹം. എന്നാല്‍ പണി അങ്ങ് ഫിലിപ്പീന്‍സില്‍ നിന്നും നാട്ടില്‍ നിന്നും പണി പാര്‍സലായി വന്നു.  അബുദാബിയിലെ ഒരു സ്വകാര്യകമ്പനി ജോലിക്കാരനായ കൊല്ലം സ്വദേശിയായ യുവാവും അതേ കമ്പനിയിലെ തന്നെ ജീവനക്കാരിയായ ഫിലിപ്പീനോ യുവതിയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. ഭാര്യാഭര്‍തൃ ബന്ധം പുലര്‍ത്തിയ ഇരുവരും സ്വകാര്യ ഫോട്ടോകള്‍ പലതും  മൊബൈലില്‍ പകര്‍ത്തുകയും...

Read More »

യുഎഇയില്‍ മൂല്യവര്‍ധിത നികുതി അടുത്ത ജനുവരി 1 മുതല്‍

February 14th, 2017

അബുദാബി: അടുത്ത ജനുവരി ഒന്നുമുതല്‍ രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരുമെന്ന് യുഎഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി . ജിസിസി രാഷ്ട്രങ്ങളുടെ തീരുമാനപ്രകാരം അഞ്ച് ശതമാനം ആയിരിക്കും വാറ്റ്.അഞ്ച് ശതമാനത്തിലധികം വാറ്റ് ഈടാക്കുന്നത് ആലോചനയില്‍ ഇല്ലെന്നും ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് 2018 ജനുവരി 1 ഒന്ന് മുതല്‍ രാജ്യത്ത് അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരും എന്ന് യുഎഇ ധനമന്ത്...

Read More »

ഒമാനില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു

February 7th, 2017

ഒമാനില്‍ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. ഒമാനിലെ സലാലയിലാണ് സംഭവം. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42)വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് കരുതുന്നയാളെ ഒമാന്‍ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് കരുതുന്നത്. സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്നു സിന്ധു. നാലു വര്‍ഷമായി ഹോട്ടലിലെ ക്ലീനിംഗ് വിഭാഗത്തിലെ ജോലിക്ക...

Read More »

ദുബായില്‍ കോടിപാതിയായി മലയാളി പ്രവാസി

February 1st, 2017

ഷാര്‍ജ: ദുബായില്‍ കോടിപാതിയായി മലയാളി പ്രവാസി. കോട്ടയം കറുകച്ചാല്‍ സ്വദേശി അജേഷിനാണ്  ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയര്‍ നറുക്കെടുപ്പില്‍ ആറരകോടി രൂപയുടെ സമ്മാനം ലഭിച്ചത്. 1000 ദിര്‍ഹം വിലയുളള 1584 നമ്ബര്‍ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി മൂന്നാഴ്ച മുന്‍പാണ് എടുത്തത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. 10 വര്‍ഷമായി ഷാര്‍ജയില്‍ കഴിയുന്ന അജേഷ് പത്മനാഭന്‍ ഫെഡറല്‍ ഇലക്‌ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ സ്റ്റോര്‍കീപ്പറാണ്. ഇടക്കിടെ നറുക്കെടുപ്പില്‍ ഭാഗ്യം പ...

Read More »

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വേണ്ട

January 25th, 2017

 ദമാം: സൗദി അറേബ്യയിലുള്ള വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി. 32 നെതിരെ 86 വോട്ടിനാണ് സാമ്ബത്തിക സമിതിയുടെ നിര്‍ദേശം ശൂറ തള്ളിയത്. നികുതി ഏര്‍പ്പെടുത്തുന്നത് വിദേശ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്ന് ശൂറ നിരീക്ഷിച്ചു. കള്ളപ്പണവും ഹവാലയും വര്‍ധിക്കാനും നികുതി കാരണമാവും. സൗദിയുടെ സ്വതന്ത്ര സാമ്ബത്തിക നയത്തിന് നികുതി എതിരാണെന്നും ശൂറ അഭിപ്രായപ്പെട്ടു.

Read More »

എഴുത്തുകാരന്‍ കമല്‍ സി ചവറക്കെതിരെ ആക്രമണം

January 16th, 2017

കോഴിക്കോട്: എഴുത്തുകാരൻ കമൽ സി. ചവറയ്ക്കുനേർക്ക് ആക്രമണം. കോഴിക്കോട് കുന്നമംഗലത്തുവച്ച് കമൽ ആക്രമണത്തിനിരയാകുകയായിരുന്നു. കമലിനെ ആക്രമിച്ച മിഥുൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റ കമൽ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ, നോവലിൽ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത കമൽ, കസ്റ്റഡിയിൽനിന്നു വിട്ടയച്ചശേഷവും പോലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് വിവാദ പുസ്തകം കത്തിച്ചിരുന്നു. താൻ എഴുത്ത് നിർത്തുകയാണെന്നും കമൽ പ്രഖ്യാപിച്ചു.

Read More »

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ പൊതുമാപ്പ്

January 14th, 2017

ജിദ്ദ: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ 90 ദിവസത്തേക്കാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റത്തില്‍ അകപ്പെടാത്തവര്‍ക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഒടുക്കിയ ശേഷം മാത്രമെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവുകയുള്ളു. ജനുവരി 15 മുതല്‍ ഏപ്രില്‍ 12 വരെയുള്ള 90 ദിവസത്തേക്കാണ് പൊതുമാപ്പിന്‍െ കാലാവധി. ഹജജ്, ഉംറ, സന്ദര്‍ശന വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്നവര്‍ പൊതുമാപ്പ് പ്രയോ...

Read More »

ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍

January 7th, 2017

ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍. വെള്ളിയാഴ്ച രാവിലെ യായിരുന്നു സംഭവം.മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവരാണ് മരിച്ചത്. മലപ്പുറം സ്വദേശി മജീന്റെ ഉടമസ്ഥതയിലുള്ള അല്‍ വഹ്ദ ഫര്‍ണിച്ചറിന്റെ, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്.ഗോഡൗണിനോട് ചേര്‍ന്നാണ് മരിച്ച മൂന്ന് പേരും താമസിച്ചിരുന്നത്. സം...

Read More »

തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം നല്‍കും

December 24th, 2016

ദുബായ്: ഗൾഫിൽ തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികള്‍ക്ക് ആറുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ നൽകിയ സ്വീകരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നഷ്‌ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തും വരെയുള്ള ആശ്വാസം എന്ന നിലയ്ക്കാണ് ആറുമാസത്തെ ശമ്പളം നൽകുക . അടിയന്തര ചികിത്സക്ക് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും. കേസുകളിൽപ്പെടുന്ന തൊഴിലാളികൾക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനൽ രൂപികരിക്കുമെന്നും പിണറായി വിജയൻ പറഞ...

Read More »

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ്‌ ഏര്‍പ്പെടുത്തുന്നു

December 23rd, 2016

റിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. 2020 വരെ നിശ്ചിത തുക പ്രവാസികൾ അടയ്ക്കണമെന്നാണ് തീരുമാനം.അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ ആണ് ഇ കാര്യം പറഞ്ഞത്. വാണിജ്യസ്‌ഥാപനങ്ങളിൽ ജോലി എടുക്കുന്നവർക്കാണ് ഫീസ് ബാധകമാകുക. ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങിയവർ ഫീസ് നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് തുക അടയ്ക്കേണ്ടി വരുക. തുക വർഷം തോറും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ...

Read More »

More News in gulf