ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാദാപുരം റോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

By news desk | Friday May 11th, 2018

SHARE NEWS

വടകര : കോഴിക്കോട് മായനാട് സമീപത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. . മുക്കം ഗവ. ഐടിഐയിലെ വിദ്യാര്‍ത്ഥിയും നാദാപുരം റോഡ് സ്വദേശി ഭാരത് ഇലക്ട്രോണിക്‌സ് ഉടമ ഹരേഷ് കുമാറിന്റെ മകനുമായ അഭിഷേക് (17) ആണ് മരണപ്പെട്ടത്.

ബിന്ദു അമ്മയാണ്. സഹോദരി; പൂജ. സംസ്‌കാരം ഇന്ന് ഉച്ചയോടെ വീടുവളപ്പില്‍ നടക്കും. കഴിഞ്ഞ തിങ്കാഴ്ച ഉച്ചയോടെ അഭിഷേകും സുഹൃത്തായ ആരോമലും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read