കോഴിക്കോട് വാഹനപകടം വടകര സ്വദേശികള്‍ക്ക് ഗുരുതര പരിക്ക്

By news desk | Monday May 7th, 2018

SHARE NEWS

കോഴിക്കോട് : കോഴിക്കോട് മായനാട് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് വടകര സ്വദേശികളായ യുവാകള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം റോഡ് സ്വദേശി അഭിഷേക്, കക്കട്ടില്‍ നരിക്കൂട്ടും ചാലാല്‍ സ്വദേശി ആരോമല്‍ എന്നിവര്‍ക്ക് പരിക്കേറ്റത്.

ഇരുവരേയും മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടത്തില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കോണോട്ട് സ്വദേശി മണിക്കും പരിക്കുണ്ട്.

മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറിക്കടക്കുന്നതിനിടെ കാരന്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് പരികക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read