ചെമ്മരത്തൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചു

By news desk | Thursday May 24th, 2018

SHARE NEWS

>

വടകര: ചെമ്മരത്തൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചു. കോടിയേരി പാറാല്‍ സ്വദേശി രാജീവിന്റെ മകന്‍ സരോവ് രാജ് ആണ് മരിച്ചത്.

അച്ഛന്‍ രാജീവന്‍, അമ്മ ഷൈല എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴ്ച വൈകീട്ട് ചെമ്മരത്തൂര്‍ സന്തോഷ് മുക്കിലാണ് അപകടം നടന്നത്.

കോടിയേരിയില്‍ നിന്നും സരോവിന്റെ നാടായ ആയഞ്ചേരിയിലേക്ക് ബൈക്കില്‍ വരികെയായിരുന്നു അപകടം. പാറാല്‍ മാപ്പിള സ്‌കൂള്‍ രണ്ടാം വിദ്യാര്‍ത്ഥിയാണ് സരോവ് രാജ്. അമ്മ: ഷൈല. സഹോദരി : സിയ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടു പോയി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read