ഒഞ്ചിയത്തിന് ആവേശമായി നടീല്‍ ഉത്സവം

By news desk | Wednesday March 14th, 2018

SHARE NEWS

വടകര: കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും അവകാശ സമരങ്ങളാല്‍ പുളകിതമായ ഒഞ്ചിയത്ത്  ജനകീയ കൂട്ടായ്മയില്‍ ജൈവ പച്ചക്കറി വിത്തു നടീല്‍ ഉത്സവം. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ ഒഞ്ചിയം ‘കതിര്‍’ കാര്‍ഷിക ക്ലബ്ബ് ആഭിമുഖ്യത്തിലാണ് ജൈവ പച്ചക്കറിയും വാഴയും പരമ്പരാഗത നെല്‍കൃഷിയും ആരംഭിക്കുന്നത്.
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ 5, 6, 7, 8 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 12 ഏക്കറോളം വരുന്ന തരിശു നിലമാണ് കൃഷിക്കായി ഒരുക്കിയിട്ടുള്ളത്. പ്രദേശത്തെ 150 ഓളം കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും മേല്‍നോട്ടത്തിലാണ് കൃഷി നടത്തുന്നത്.
കൃഷിയുടെ നടത്തിപ്പിനായി പത്തോളം വനിതാ ഗ്രൂപ്പുകളും രംഗത്തുണ്ട്. ജൈവ പച്ചക്കറിത്തോട്ടത്തിന്റെ
വിത്തു നടീല്‍ ഉത്സവം മുണ്ടോളംകുനി താഴ വയലില്‍ മുതിര്‍ന്ന കര്‍ഷകന്‍ എം.പി.കുമാരന്‍ വിത്തു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.

കതിര്‍ കാര്‍ഷിക ക്ലബ്ബ് പ്രസിഡന്റ് കെ.പി.ബാബു മാസ്റ്റര്‍, സെക്രട്ടറി പി.പി.അനില്‍ കുമാര്‍, ട്രഷറര്‍ കെ.എം.അശോകന്‍, ജോ. സെക്രട്ടറി കെ.വി.രാജേന്ദ്രന്‍, ടി.കെ.സോമന്‍, കെ.പി.രാഘവന്‍ മാസ്റ്റര്‍, എം.ശശി,ശ്രീജ ഉണ്ണിമാധവന്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍.എം.അശോകന്‍, പി.ശശി, ടി.കെ.മനോജന്‍, എം.കെ.ഭാസ്‌കരന്‍, ജ്യോതി പ്രകാശ്, കെ.പി. ലീല, നിഷ സുജീന്ദ്രന്‍, എം.കെ.സജിത, ഷൈല, നാരായണി, കരുവാരക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read