വള്ളിക്കാട് സ്വദേശിനിയുടെ ആത്മഹത്യ;വാട്ട്‌സ് ആപ്പ് വഴി അപവാദ പ്രചാരണം നടത്തിയ ചോറോട് സ്വദേശിയെ ജാമ്യത്തില്‍ വിട്ടു

By | Thursday December 29th, 2016

SHARE NEWS

വടകര: വള്ളിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത  സംഭവവുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് വഴി അപവാദ   പ്രചാരണം നടത്തിയ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ചോറോടിലെ തുഷാര ഹൗസില്‍ എം.കെ. വിപിന്‍ (26) ആണ് അറസ്റ്റിലായത്. അപവാദ പ്രചാരണം നടത്തിയതിനും ഈ പോസ്റ്റ് വഴി നാട്ടില്‍ രാഷ്ട്രീയ സാമൂഹിക  പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.ഈ വാട്ട്‌സ് ആപ്പ് പോസ്റ്റ് ഫോര്‍വേഡ് ചെയ്തവരെയും പോലീസ് നിരീക്ഷിച്ച് വരികയാണ്.

അമൃതയെ ശനിയാഴ്ച രാത്രി മുക്കാളി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമൃതയുടെ ആത്മഹത്യയിലെ ദുരൂഹതകള്‍ അവസാനിക്കാത്തതിന്റെ നപശ്ചാത്തലത്തില്‍   മരണത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണമെന്നും ഇത് സമഗ്രമായി അന്വേക്ഷിക്കാനും മരണത്തിൻറ പേരിൽ നടത്തുന്ന നുണ പ്രചാരണം അവസാനിപ്പിക്കാനും വേണ്ടി ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് 4.30 കുഞ്ഞിപ്പള്ളിയില്‍ ജാഗ്രത സായാഹ്നം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read