ആസിഫക്കൊപ്പം ….. കണ്ണൂക്കരയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

By news desk | Thursday April 19th, 2018

SHARE NEWS

വടകര: കാശ്മീരില്‍ ആസിഫ എന്ന പിഞ്ചോമനയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ കണ്ണൂക്കരയില്‍ ജനകീയ ഐക്യവേദി പ്രതിഷേധം സംഘടിപ്പിച്ചു.

ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനം ഒഞ്ചിയം റോഡ്, കേളുബസാര്‍, മാടാക്കര, മീത്തലെ കണ്ണൂക്കര എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

ഷംനാസ് കെ പി , മുനീര്‍ കുഞ്ഞങ്കണ്ടി, സനൂസ് മാടാക്കര എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ശംവീല്‍ കണ്ണൂക്കര, ഷംസീര്‍ ചോമ്പാല എന്നിവര്‍ സംസാരിച്ചു. ഷംനാസ് കണ്ണൂക്കര സ്വാഗതവും റാഷിദ് മാടാക്കര നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read