വടകരയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു അക്രമത്തിന് പിന്നില്‍ സദാചാര പൊലീസ്

By | Monday November 12th, 2018

SHARE NEWS

വടകര: പ്രണയിച്ചതിന്റെ പേരില്‍ ഓട്ടോഡ്രൈവര്‍ക്കും സുഹുത്തിനും നേര സദാചാര അക്രമം. കെനാട്ടി മുട്ടുങ്ങല്‍ വെസ്റ്റ് ബറത്തിന്റെ വിട ഫാജിസ് (24) നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്ക് ഇറച്ചി എടുക്കാനുണ്ടെന്ന് പറഞ്ഞ് ഓട്ടോ വിളിക്കാനെത്തിയവര്‍ ആളൊഴിഞ്ഞ ഗ്രൗണ്ടിനടുത്തേക്ക് കൂട്ടി കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.

മീത്തലങ്ങാടി ജുമഅത്ത് പള്ളിക്ക് പിന്നിലെ പള്ളിക്ക് സമീപത്തെ കാട്ടില്‍ കൊണ്ടു പോയതിന് ശേഷം മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചെന്നാണ് പരാതി. ഫാജിസിനെ മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം സുഹൃത്തായ റാഷിദിനെയും വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അക്രമത്തിനിടെ ഫാജിസ് ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ഓട്ടോറിക്ഷയില്‍ വീടി്‌ന്് മുന്നില്‍ തള്ളിയിട്ടതിന് ശേഷമാണ് അക്രമിസംഘം സ്ഥലം വിട്ടത്. ഫാജിസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും റാഷിദിനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്രൂര മര്‍ദ്ദനത്തില്‍ ഫാജിസിന് കേള്‍വിക്ക് തകരാര്‍ സംഭവിച്ചു.

വാരിയെല്ലിനും സാരമായി പരിക്കുണ്ട്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read