ഓര്‍ക്കാട്ടേരിയില്‍ കടയില്‍ കയറി അക്രമം യുവാവ് അറസ്റ്റില്‍

By news desk | Wednesday March 28th, 2018

SHARE NEWS

വടകര: ഫ്രൂട്‌സ് കടയില്‍ കയറി കടയുടമയെ അക്രമിച്ച പരാതിയില്‍ നിരവധി കേസ്സിലെ പ്രതി അറസ്റ്റില്‍. ഓര്‍ക്കാട്ടേരി പുത്തന്‍ പീടികയില്‍ താഴക്കുനി വിപിന്‍ എന്ന ജബ്ബാറിനെ (28)യാണ് എടച്ചേരി എസ്.ഐ
കെ.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ ഓര്‍ക്കാട്ടേരിയിലെ ഫ്രൂട്‌സ് വ്യാപാരിയായ ഒഞ്ചിയം കിഴക്കേടത്ത് മീത്തല്‍ ഇസ്മയിലിന്റെ കടയില്‍ അതിക്രമിച്ചു കയറി ഇസ്മയിലിനെ അടിച്ചു പരിക്കേല്‍പ്പിച്ച പരാതിയിലാണ് അറസ്റ്റ്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.നേരത്തെ മറ്റു ആറോളം കേസിലെ പ്രതിയാണ് ഇയ്യാളെന്ന് പോലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്മയിലിന്റെ കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് വിപിന്‍ അറസ്റ്റിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ നല്‍കിയതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read