വടകരയില്‍ ഇനി പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്കും പ്ലേറ്റുകള്‍ക്കും നിരോധനം

By | Saturday March 25th, 2017

SHARE NEWS
വടകര: വടകരനഗരസഭ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്കും പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്കും നിരോധനം. ജലസോത്രസ്സുകളുടെ മലിനീകരണം തടയുന്നതിനും മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനാണ് ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെര്‍മോകോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക്, മെഴുക് എന്നിവ ഉപയോഗിച്ച് നിര്‍മിച്ചതോ ആവരണം ചെയ്തതോ ആയ പേപ്പര്‍ ഇലകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, റീസൈക്കിളിങ് ചെയ്യാന്‍പറ്റാത്ത ഫഌ്‌സുകള്‍ എന്നിവയുടെ നിര്‍മാണം, വില്‍പ്പന, വിതരണം എന്നിവയും നിരോധിക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് 10,000 രൂപവരെ പിഴ ചുമത്തും. പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ 25,000 രൂപ വരെയും പിഴ ചുമത്തും.
പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ 25,000 രൂപ വരെയും പിഴ ചുമത്തും. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കണം. ഇതുമായി മുഴുവന്‍ ജനങ്ങളും കച്ചവടക്കാരും സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read