വില്ല്യാപ്പള്ളി സംഘർഷം;സർവ്വ കക്ഷി യോഗത്തിൽ നിന്നും ബി.ജെ.പി ഇറങ്ങിപ്പോയി

By | Wednesday April 18th, 2018

SHARE NEWS


വടകര:കഴിഞ്ഞ ദിവസം വില്യാപ്പള്ളിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ നിന്നും ബി.ജെ.പി
നേതാക്കൾ ഇറങ്ങിപ്പോയി.

കൊളത്തൂർ റോഡിലെ ബിജെപി ഓഫീസും,പ്രവർത്തക നായ ഭാസ്കരന്‍റെ  കടയ്ക്ക് നേരേയും അക്രമം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് യോഗത്തിൽ നിന്നും ബി.ജെ.പി.നേതാക്കൾ ഇറങ്ങി പോയത്.

അക്രമ സംഭവത്തെ അപലപിച്ച യോഗം സമാധാനം പുനഃസ്ഥാപിക്കാനും യോഗം ആഹ്വാനം ചെയ്തു.ബി.ജെ.പി.
പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് അടുത്ത ദിവസം വീണ്ടും യോഗം ചേരാനും യോഗത്തിൽ തീരുമാനമായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read