ഡീസല്‍ പെട്രോള്‍ വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണം : ബിഎംഎസ്

By news desk | Wednesday June 13th, 2018

SHARE NEWS

വടകര: തകര്‍ച്ച നേരിടുന്ന സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിച്ച് സ്വകാര്യ ബസ്സ് തൊഴിലാളികളുടെ ജീവിതം ഭദ്രമാക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണമെന്ന് പ്രൈവറ്റ് ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘം (ബി എം എസ്) ജില്ല ജനറല്‍സെക്രട്ടറി പി പരമേശ്വരന്‍ ആവശ്യപ്പെട്ടു.

തകര്‍ച്ച നേരിടുന്ന സ്വകാര്യബസ്സ് മേഖലയെ സംരക്ഷിക്കുക, മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് ചികിത്സ സഹായം നല്‍കുക, ഡീസല്‍ പെട്രോള്‍ വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈവറ്റ് ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘം (ബി എം എസ്) പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരക്കല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. വി കെ ബാബു, എരഞ്ഞിക്കല്‍ രവി, ഷിജു മാങ്ങാട്ട്, ഗണേഷ് കുരിയാടി, എം ബാലകൃഷ്ണന്‍, പത്മനാഭന്‍ ചെറിയേരി, രാജീവന്‍ കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read