പത്തുവയസ്സുകാരിയെ പീഡിപ്പിച്ച മധ്യവസ്‌ക്കന്‍ പിടിയില്‍

By news desk | Saturday March 3rd, 2018

SHARE NEWS

കോഴിക്കോട്: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്പതുകാരെനായ തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് പിടികൂടി. മുക്കം ചേന്ദമംഗല്ലൂര്‍ സ്വദേശി അബു വിനെയാണ് വെള്ളിയാഴ്ച മുക്കം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. സ്‌കൂള്‍ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് ഇയാള്‍ തന്റെ സ്‌കൂട്ടറില്‍ കുട്ടിയെ കയറ്റി ബസ് സ്റ്റോപ്പില്‍ ഇറക്കിയിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ പിടിച്ചതായാണ് പരാതി.

ഇതിനുശേഷം പല തവണ ഇയാള്‍ കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ട് പോയി എന്ന്ും പരാതിപ്പൊടുന്നുണ്ട്. കുട്ടിക്ക് വേദന അനുഭവപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read