വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് സിഎംപി ജില്ലാ സമ്മേളനം

By news desk | Monday March 5th, 2018

SHARE NEWS

വടകര: രാജ്യത്ത് മത വര്‍ഗ്ഗീയ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുകയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടതു പക്ഷ പുരോഗമന ശക്തികളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്ന് സി.എം.പി(അരവിന്ദാക്ഷന്‍ വിഭാഗം) സംസ്ഥാന സെക്രട്ടറി എം.കെ.കണ്ണന്‍ പറഞ്ഞു.

സി.എം.പി.ജില്ലാ സമ്മേളനം വടകരയില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.വര്‍ത്തമാനകാല ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യോജിക്കാന്‍ കഴിയുന്ന എല്ലാ പാര്‍ട്ടികളുടേയും യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്ന് ഇദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി കൂടത്താംകണ്ടി സുരേഷ് അധ്യക്ഷത വഹിച്ചു.

എം.എച്ച്.ഷാരിയാര്‍,ടി.സി.എച്ച്.വിജയന്‍, എന്‍.സലീഷ് ബാബു,പി.കെ.അബ്ദുള്‍നാസര്‍,കെ.പ്രശാന്ത്, പി.എന്‍.പ്രശാന്ത്,കളത്തില്‍ ബാബു,പി.കെ.ശ്യാമ പ്രസാദ്,എ.പി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read