വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി പദ്ധതി ; തെങ്ങിന്റെ വളര്‍ച്ചയ്ക്ക് 20 ഏക്കര്‍ സ്ഥലത്ത് മഞ്ഞള്‍കൃഷി

By news desk | Tuesday May 8th, 2018

SHARE NEWS

വടകര: വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 20 ഏക്കര്‍ സ്ഥലത്ത് മഞ്ഞള്‍കൃഷി തുടങ്ങുന്നു.

കാര്‍ഷികമേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, തെങ്ങിന്റെ ആരോഗ്യപ്രദമായ വളര്‍ച്ചയ്ക്ക് ഉതകുന്ന ഇടവിളകൃഷി വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങള്‍. ആദ്യഘട്ടത്തില്‍ പതിനായിരം കിലോ മഞ്ഞള്‍വിത്തും അയ്യായിരം കിലോ ചാണകവും ശേഖരിച്ച് കര്‍ഷകര്‍ക്ക് വിതരണംചെയ്യും.

റിവോള്‍വിങ് ഫണ്ട് എന്ന നിലയ്ക്കാണ് വിതരണം. കൃഷിചെയ്തവരില്‍നിന്ന് മഞ്ഞള്‍ കമ്പനിതന്നെ വിപണിവിലയ്ക്ക് ശേഖരിക്കും. തുടര്‍ന്ന് പൊടിയാക്കി വിപണിയിലെത്തിക്കും.

5300 കിലോയോളം മഞ്ഞള്‍വിത്ത് ഒഞ്ചിയം ഫെഡറേഷനു കീഴിലെ കേരരക്ഷ, ചേതന, പയ്യത്തൂര്‍, കുളിര്‍മ, അമ്പിളി, ഹരിത, കേരശ്രീ എന്നീ നാളികേര ഉത്പാദകസംഘങ്ങള്‍ വഴി കൂട്ടുകൃഷിരീതിയിലും വ്യക്തിപരമായും വിതരണം ചെയ്യും. ആദിത്യ ഫെഡറേഷന്റെ കീഴിലുള്ള വില്യാപ്പള്ളി, കടത്തനാട്, കേരമിത്ര എന്നീ സംഘങ്ങളിലും കൃഷി ചെയ്യും.

ഒഞ്ചിയം ഫെഡറേഷന്റെ കീഴില്‍ ഏറാമല പഞ്ചായത്ത്തല നടീല്‍ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പയ്യത്തൂരില്‍ ഒരേക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങി. ഇ.കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read