ജിഷ്ണു കോപ്പിയടിച്ചെന്ന കോളേജ് മാനേജ്മെന്റിന്റെ വാദം പൊളിയുന്നു

By | Tuesday January 10th, 2017

SHARE NEWS

വളയം:കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ വിദ്യാർഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്റു കോളജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിരുന്നില്ലെന്ന് സാങ്കേതിക സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ഷാബു മാധ്യമങ്ങളോട് പറഞ്ഞു. കോപ്പിയടി പിടിച്ച വിഷമത്തിലാണ് വളയം സ്വദേശിയായ ജിഷ്ണു ജീവനൊടുക്കിയതെന്ന കോളജ് അധികൃതരുടെ വാദം ഇതോടെ തെറ്റാണെന്ന് തെളിഞ്ഞു.

പിന്നെന്തിനായിരുന്നു ജിഷ്ണുവിനെ മരണത്തിലേക്ക് തള്ളിവിട്ടത്?കോളജ് മാനേജ്മെന്റ് കെട്ടുകഥയുണ്ടാക്കുകയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളും നേരത്തെ വ്യക്‌തമാക്കിയിരുന്നു. കോപ്പിയടിച്ചാൽ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് സർവകലാശാല നിയമം. എന്നാൽ കോളജ് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം കോപ്പിയടിച്ച വിദ്യാർഥികളെ കുറിച്ച് കോളജ് റിപ്പോർട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജിൽ എത്തിയ ഡോ.ഷാബു പറഞ്ഞു.

കോളജിനെതിരെ വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികൾ അക്കാഡമിക്ക് അഫിലിയേഷൻ പരിശോധിക്കുന്ന സമയം അന്വേഷിക്കുമെന്നും പരീക്ഷ കൺട്രോളർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോളജിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധിവുമായി രംഗത്തുണ്ട്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read