അസ്‌ലമിന്റെ വീട് സന്ദര്‍ശനം; രമേശ്‌ ചെന്നിത്തലയ്ക്കെതിരെ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിയഭിഷേകം

By | Saturday August 27th, 2016

SHARE NEWS

chennithala fbനാദാപുരം : കൊല്ലപെട്ട ലീഗ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചു മടങ്ങിയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജില്‍ തെറിയഭിഷേകം. ലീഗ് കൊണ്ഗ്രെസ്സ്  പ്രവര്‍ത്തകരാണ് അസംഭ്യവര്‍ഷം ചൊരിഞ്ഞത്  രമേശ്‌ ചെന്നിത്തല അഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ആണ് തുണേരി വെള്ളൂരില്‍ എഴുപതോളം മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നത് .നൂറുകണക്കിന് പോലിസ് നോക്കിനില്‍ക്കയാണ് അക്രമം അരങ്ങേറിയത് ഇതില്‍ ഉള്ള അമര്‍ഷം ആണ് ലീഗുകാരുടെ രോഷത്തിനു പിന്നില്‍ .കഴിഞ്ഞ വര്ഷം കൊല്ലപ്പെട്ട ശിബിനോടൊപ്പം രണ്ടു കൊണ്ഗ്രെസ്സ് പ്രവര്തത്തകര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് വെട്ടേറ്റിരുന്നു.  ഇവര്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ മതിയായ സഹായം നല്‍കിയില്ലെന്ന ആഷേപം ഉണ്ടായിരുന്നു .ഇതോടൊപ്പം അസ്ലം വധത്തിനു പിന്നാലെ പത്തോളം കൊണ്ഗ്രെസ്സ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമമം ഉണ്ടായിരുന്നു ഇതെല്ലാം ചേര്‍ന്നുള്ള അമര്‍ഷമാണ്‌ കൊണ്ഗ്രെസ്സ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

chennithala fb 1

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read