നഗരസഭയുടെ ശുചീകണ ജീവനക്കാര്‍ മാതൃകയാകുന്നു ; ഓടകളും, പൊതുസ്ഥലങ്ങളും സ്മാര്‍ട്ടായി

By | Saturday May 19th, 2018

SHARE NEWS

വടകര : നഗരസഭയുടെ ശുചീകണ ജീവനക്കാര്‍ മാതൃകയാകുന്നു .
ഓടകളും, പൊതുസ്ഥലങ്ങളും സ്മാര്‍ട്ടായി നഗരസഭയുടെ മഴക്കാല പൂര്‍വ്വ ശുചീകണം അവസാനഘട്ടത്തില്‍. നഗരസഭയിലെ
ആരോഗ്യ വിഭാഗം പ്രവര്‍ത്തകരുടെയും കണ്ടിജന്‍സി ജീവനക്കാരുടേയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഏകദേശംനഗരത്തിലെ മിക്ക ഓടകളും, പൊതുസ്ഥലങ്ങളും ശുചീകരണം നടത്തിയിട്ടുണ്ട്.മൂരാട് പാലം മുതല്‍ വീരഞ്ചേരി വരെയാണ് ശുചീകരണം. സീറോവേസ്റ്റ് വടകര
പദ്ധതിയുടെ പൂര്‍ണ്ണ പിന്തുണയും ശുചീകരണത്തിന് ലഭിക്കുന്നുണ്ട്.
വൃത്തി ഹീനമായ ഓടകള്‍ ശുചീകരിക്കുന്നതോടെ കൊതുകുജന്യ രോഗങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കോളറ, ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

കോളറ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുന്നതിന് നഗരസഭ പരിധിയിലെ കിണറുകള്‍ ക്ലോറിനേഷന്‍ നടത്താനാവശ്യമായ നടപടി ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ചെയ്തു കഴിഞ്ഞു. വാര്‍ഡുതല ശുചീകരണങ്ങള്‍ക്ക് വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മറ്റിയുടെ സഹകരണവുമുണ്ട്. എലിപ്പനി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും
ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

നഗരസഭയിലെ പതിനെട്ടായിരത്തോളം വീടുകളിലും ആറായിരത്തോളം കടകളിലേക്കും എലി നശീകരണത്തിനാവശ്യമായ എലി വിഷം 3.25 ലക്ഷം
രൂപ ചെലവഴിച്ചാണ് വാങ്ങിയത്. ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറി
എന്നിവിടങ്ങളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താനാവശ്യമായ
നിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

ഇത്തരം സ്ഥാപനങ്ങളിലെ ശുചിത്വ പരിശോധനക്കായി ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ ശക്തമായ പരിശോധനകളും നടക്കുന്നുണ്ട്.
മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായാണ് വടകര നഗരസഭയില്‍ ‘മഴയെത്തും മുമ്പെ’ എന്ന പേരില്‍ മഴക്കാല രോഗ നിയന്ത്രണ യജ്ഞം ആരംഭിച്ചത്.

ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി നാളെ നഗരസഭയിലെ 47 വാര്‍ഡുകളിലും ശുചീകരണം നടത്തുന്നുണ്ട്. ശുചിത്വ നിലവാരം ഉയര്‍ത്താന്‍ നഗരസഭ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്.

എന്നാല്‍ ഈ അടുത്തായി പെയ്ത് വേനല്‍ മഴയെ തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത നഗരസഭ പരിധിയില്‍ വര്‍ദ്ധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു അടിയന്തിര ശുചീകരണ പ്രവൃത്തി നടത്തുന്നത്. എല്ലാ വാര്‍ഡ് സഭകള്‍ ചേര്‍ന്ന് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read