തീരദേശ പരിപാലന നിയമ ഭേദഗതി: അഴിയൂരില്‍ ചര്‍ച്ച സംഘടിപ്പിച്ചു

By news desk | Tuesday May 15th, 2018

SHARE NEWS

വടകര: തീരദേശ പരിപാലന നിയമത്തില്‍ 2018ല്‍ ഉണ്ടായ ഭേദഗതി സംബന്ധിച്ച് അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേണ്ടി ചര്‍ച്ച സംഘടിപ്പിച്ചു.

ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരില്‍ സമര്‍പ്പിക്കും.

മുന്‍സിപാലിറ്റിക്ക് തൊട്ടടുത്ത പ്രദേശമായത് കൊണ്ട് അഴിയൂരിനെ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തി കിട്ടുവാനും നിലവില്‍ കടല്‍ഭിത്തി എച്ച്.ടി.എല്‍ രേഖയായി കണക്കാക്കണമെന്നും തീരത്ത് നിന്ന് 50 മീറ്റര്‍ പരിധിയില്‍ ഉള്ള നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പരിരക്ഷ കിട്ടണമെന്നും ആവശ്യങ്ങള്‍ഉയര്‍ന്നിട്ടുണ്ട്.

നിലവിലുള്ള ഭേദഗതിയില്‍ കാറ്റഗറി മൂന്ന് എ യിലാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുക. കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.മുഹമ്മദ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്പ്രസിഡണ്ട് ഇ.ടി.അയൂബ് അദ്ധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ജില്ലാപ!ഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജാസ്മിന കല്ലേരി, സുധ മാളിയേക്കല്‍, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി പ്രതിനിധി അഡ്വ.നൈന, പാരാലീഗല്‍ വളണ്ടിയര്‍ ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read