വനിതാ പോലീസിനെ മര്‍ദ്ദിച്ച അഭിഭാഷകനെതിരെ കേസെടുത്തു

By news desk | Saturday February 17th, 2018

SHARE NEWS


വടകര:മയക്കുമരുന്ന് കേസിലെ പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ച് ഔദ്യോഗിക കൃത്യ നിര്‍വ്വഹകണം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ വടകര പോലീസ് അഭിഭാഷകനെതിരെ കേസ്സെടുത്തു.വയനാട് കല്‍പ്പറ്റ ബാറിലെ അഭിഭാഷകനായ പ്രശാന്തിനെതിരെയാണ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇക്കഴിഞ്ഞ ദിവസം വടകര എന്‍.ഡി.പി.എസ്.കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതിയുമായി സംസാരിക്കാന്‍ അനുവദിക്കാത്തതിനെ
തുടര്‍ന്നാണ് വയനാട് നിന്നും എസ്‌കോര്‍ട്ട് ഡ്യൂട്ടിയ്ക്ക് വന്ന വൈത്തിരി സ്റ്റേഷനിലെ രണ്ടു വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെ തടഞ്ഞു വെച്ച് കൈക്ക് പിടിച്ച് ,ഔദ്യോഗിക കൃത്യ നിര്‍വ്വഹണം
തടസ്സപെടുത്തിയെന്നാണ് പരാതി .മയക്കു മരുന്ന് കേസ്സില്‍ ഹാജരാക്കാന്‍ എത്തിച്ച ബംഗലുരു സ്വദേശിനി ഹാസിഫയെ വടകര കോടതിയില്‍ എത്തിച്ചപ്പോള്‍ സിറ്റിംഗ് ഇല്ലാത്തതിനെ തുടര്‍ന്ന് പകരം ചാര്‍ജുള്ള
കോഴിക്കോട് കോടതിയില്‍ എത്തിക്കാന്‍ പോകുന്നതിനിടയില്‍ കോടതി വരാന്തയില്‍ വെച്ച് പ്രതിയുമായി
അഭിഭാഷകന്‍ സംസാരിക്കാന്‍ നടത്തിയ ശ്രമം വനിതാ പോലീസുകാര്‍ തടസ്സപെടുത്തിയിരുന്നു.ഇവരെ പിന്തുടര്‍ന്ന അഭിഭാഷകന്‍ കോടതിയുടെ ഇടനാഴിയില്‍ വെച്ച് ഉദ്യോഗസ്ഥയെ തടഞ്ഞു വെച്ച് കൈക്ക്
അടിക്കുകയും പ്രതിയുമായി സംസാരിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.ഇവരെ പിന്തുടര്‍ന്ന അഭിഭാഷകന്‍ കോഴിക്കോടേക്കുള്ള ബസ് യാത്രക്കിടയിലും പിന്തുടര്‍ന്ന് ശല്യം ചെയ്തതായും പരാതിയിലുണ്ട്.വടകര എ.എസ്.ഐ.ബാബുരാജിനാണ് കേസ്സന്വേഷണ ചുമതല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read