സി.പി.ഐ പതാക ജാഥക്ക് നാളെ വടകരയില്‍ സ്വീകരണം

By news desk | Thursday April 19th, 2018

SHARE NEWS

വടകര: സി പി ഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉയര്‍ത്താനുള്ള പതാക ജാഥക്ക് നാളെ കാലത്ത് 11.30 ന് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കും.
ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ 19 ന് കയ്യൂരില്‍ നിന്നും പ്രയാണമാരംഭിക്കുന്ന ജാഥയെ കാലത്ത് 11 മണിക്ക് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ വെച്ച് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ നേതാക്കളും
ബഹുജന സംഘടനാ നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് വളണ്ടിയര്‍മാരുടെയും ബാന്റ് വാദ്യത്തിന്റെയും അകമ്പടിയോടെ വടകരയിലെത്തിക്കും.വടകരയില്‍ ഭഗവതി കോട്ടക്കല്‍ പരിസരത്തു വെച്ച് പാര്‍ട്ടി
പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയെ പുതിയ സ്റ്റാന്‍ഡ് പരിസരത്തെ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read