സിപിഎം കോഴിക്കോട് ജില്ലാ സമ്മേളത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി

By news desk | Tuesday January 2nd, 2018

SHARE NEWS

കൊയിലാണ്ടി: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. ഇ.എം.എസ്
സ്്മാരക ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ രാഷ്ട്രീയത്തിന് വ്യക്തമായ ദേശീയ ബോധം നല്‍കാന്‍ കമ്മ്യൂൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്യ സമര പോരാട്ടങ്ങളുമായി ഭാഗമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുതിര്‍ന്ന നേതാവും ജില്ലാകമ്മറ്റിയംഗവുമായ സ:ടി.പി.ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എ.ദാസന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.

അനുശോചനപ്രമേയം സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ്ജ് എം തോമസ് എം.എല്‍.എ അവതരിപ്പിച്ചു. പ്രസീഡിയം, സ്റ്റിയറിംഗ് കമ്മറ്റി, പ്രമേയ കമ്മറ്റി, ക്രഡന്‍ഷ്യല്‍ കമ്മറ്റി, മിനുട്‌സ് കമ്മറ്റി എന്നിവയുടെ പാനല്‍ സമ്മേളനം അംഗീകരിച്ചു. ജില്ലാസെക്രട്ടറി പി.മോഹനന്‍ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കി സി.പി.ഐ(എം)നെ വേട്ടയാടുന്ന ബി.ജെ.പിആര്‍.എസ്.എസ് നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം കെ.പി.കുഞ്ഞമ്മദ്കുട്ടി അവതരിപ്പിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം വിവിധ ഏരിയകളിലെ പ്രതിനിധികള്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായി പിരിഞ്ഞു. 5 മണി മുതല്‍ പൊതുചര്‍ച്ച ആരംഭിക്കും.

ഇന്ന് 8 മണിവരെ പൊതുചര്‍ച്ച തുടരും. നാളെ രാവിലെ 9.30ന് സമ്മേളന നടപടികള്‍ ആരംഭിക്കും. വൈകീട്ട് 4 മണിവരെ പൊതുചര്‍ച്ച തുടരും. ഏരിയാസമ്മേളനങ്ങളില്‍ നിന്ന് ജില്ലാകമ്മറ്റി അംഗങ്ങളും പ്രതിനിധികളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗങ്ങളും മേല്‍കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ 403 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സി.ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, ഇ.രമേശ്ബാബു, പി.കെ.സജിത എന്നിവരടങ്ങിയ പ്രസീഡിയവും ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും കെ.പി.കുഞ്ഞമ്മദ്കുട്ടി (കണ്‍വീനര്‍), മുഹമ്മദ് റിയാസ്, കെ.കെ.ദിനേശന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, പി.കെ.മുകുന്ദന്‍, പി.കെ.പ്രേംനാഥ്, കെ.ജമീല എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയും കെ.ചന്ദ്രന്‍ മാസ്റ്റര്‍ (കണ്‍വീനര്‍), ഇസ്മയില്‍ കുറുമ്പൊയില്‍, പി.നിഖില്‍, ലിന്റോ ജോസഫ് എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മറ്റിയും എം.മോഹനന്‍ (കണ്‍വീനര്‍), സി.ബാലന്‍, ഇ.പി.ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ മിനുട്‌സ് കമ്മറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

നേതാക്കളായ എ.വിജയരാഘവന്‍, ഇ.പി.ജയരാജന്‍, കെ.കെ.ഷൈലജ ടീച്ചര്‍, എ.കെ.ബാലന്‍, എളമരംകരീം, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ എന്നിര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 400 ഓളം പ്രതിനിധികള്‍ 3 ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. വ്യാഴ്ച വൈകീട്ട് കാല്‍ലക്ഷം പേര്‍ അണി നിരക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു സമ്മേളനവും നടക്കും. പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read