ഓര്‍ക്കാട്ടേരിയിലെ മാലിന്യ പ്രശ്‌നം ; ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

By news desk | Monday June 11th, 2018

SHARE NEWS

വടകര: ഓര്‍ക്കാട്ടേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണം പ്രഹസനമാകുന്നു.

ഗ്രാമപഞ്ചായത്ത് ശേഖരിച്ച മാലിന്യങ്ങള്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്താണ് കൂട്ടിയിട്ടിരിക്കുകയാണ്. യാതൊരുവിധ ശാസ്ത്രീയ സംവിധാനങ്ങളുമില്ലാതെയാണ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കാരണം.

മാലിന്യ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഏറാമല പഞ്ചായത്ത് ഓഫീസിലേക്ക് ഓര്‍ക്കാട്ടേരി, കുന്നുമ്മക്കര മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

പഞ്ചായത്ത് സിക്രട്ടറി, വൈസ് പ്രസിഡണ്ട്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുമായി ഡിവഐഎഫ് ഐ നേതൃത്വം നടത്തിയ ചര്‍ച്ചയുടെ ഭാഗമായി രണ്ടു ദിവസത്തിനകം പഞ്ചായത്ത് ഗ്രൗണ്ടില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ ഖരമാലിന്യം ജൈവ മാലിന്യം എന്നിങ്ങനെ തരം തിരിച്ച് സംസ്‌കരിക്കാം എന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read