വടകരയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ എംഎസ്എഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി

By | Friday October 13th, 2017

SHARE NEWS

വടകര: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനു നേരെ എംഎസ്എഫിന്റെ കരിങ്കൊടി.

ഇന്ന് ഉച്ചയോടെയാണ് വടകര ടൗണ്‍ ഹാളില്‍ പരിപാടി കഴിഞ്ഞു മടങ്ങുമ്പോള്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.

എംഎസ്എഫ് ജില്ലാ ട്രഷറര്‍ അഫ്‌നാസ് ചോറോടിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിന് നേരെ വന്നത്.

പാഠ പുസ്തക വിതരണത്തിലെ അപാകതകളില്‍ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കരിങ്കൊടി വീശിയത്. മൂദ്രാവാക്യം വിളിയുമായി ഇവര്‍ വാഹത്തിന് അടുത്തു എത്തിയപ്പോഴേക്കും പോലീസ് കീഴ്‌പ്പെടുത്തി. കരിങ്കൊടി സാധ്യത കണക്കിലെടുത്ത് പോലീസ് മഫ്റ്റിയില്‍ ടൗണ്‍ ഹാളിന് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

വടകര യൂനിറ്റ് പ്രസിഡന്റ് ഷംസീര്‍ ഒഞ്ചിയം, സെക്രട്ടറി അന്‍സീര്‍ പാനോളി, അനസ് കടലാട്ട് എന്നിവരാണ് കരിങ്കൊടി വീശാന്‍ ഉണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്ക് മാറ്റി.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read