സര്‍ഗലായ ക്രാഫ്റ്റ് വില്ലേജില്‍ സര്‍ഗ്ഗ കൂട്ടായ്മയ്ക്ക് തുടക്കമായി

By news desk | Wednesday March 14th, 2018

SHARE NEWS

വടകര: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല പ്രതിഭാ സംഗമത്തിന് സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 81 പ്രതിഭാശാലികളായ കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
പ്രഗത്ഭരുമായുള്ള അഭിമുഖം,അനുഭവം പങ്കിടല്‍,കുട്ടികളുടെ സ്വതന്ത്ര ആവിഷ്‌കാരത്തിനുള്ള സര്‍ഗ്ഗവേദി,കല,സാഹിത്യം,ഭാഷാ ശാസ്ത്രം,ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങളാണ് ക്യാമ്പിന്റെ ഉള്ളടക്കം.

പ്രതിഭാ സംഗമം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉല്‍ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ്,ചീഫ് പ്ലാനിങ് ഓഫീസര്‍ ദീപാ മാര്‍ട്ടിന്‍,വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ പി.സഫറുള്ള,കോഴിക്കോട് ഡി.ഡി.ഇ.ഇ.കെ.സുരേഷ്‌കുമാര്‍,ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read