രണ്ടര വയസ്സുള്ള മകനെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും റിമാന്‍ഡില്‍

By | Monday February 12th, 2018

SHARE NEWS

വടകര : രണ്ടര വയസ്സുള്ള മകനെ ഉപേക്ഷിച്ച് പോയ വീട്ടമ്മയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു. ചെറുവണ്ണൂര്‍ മുയിപ്പോത്ത് കിണറ്റിന്‍കര താഴെകുനി ഹസ്‌നത്ത് (22) പന്തീരക്കര സ്വദേശി ആവടുക്ക തെയ്യത്താംകണ്ടി ജാഫര്‍ (27) എന്നിവരെയാണ് പയ്യോളി മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്ക് ഭര്‍തൃവീട്ടിലേക്കെന്നു പറഞ്ഞാണു ഹസ്‌നത്ത് സ്വന്തം വീട്ടില്‍ നിന്ന് പോവുന്നത്. ജാഫറിനൊപ്പം പോവുകയാണെന്നും കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നും പിന്നീട് പിതാവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹസ്‌നത്തിന്റെ ഭര്‍ത്താവ് സാജിദ് രണ്ടു വര്‍ഷത്തിലേറെയായി ബഹ്‌റൈനിലാണ്. ഭര്‍ത്താവിന്റെ അയല്‍വാസിയാണ് ഓട്ടോ ഡ്രൈവറായ ജാഫര്‍. ഹസ്‌നത്തിന്റെ പിതാവ് നല്‍കിയ പരാതി പ്രകാരം ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം മേപ്പയൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എസ്‌ഐ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയില്‍ വച്ച് ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു. എസ്‌ഐമാരായ എം.എം. ബാബുരാജ്, ജി.എസ്. അനില്‍കുമാര്‍, എഎസ്‌ഐ പി.എം. ഹസ്സന്‍കുട്ടി, സിപിഒ വന്ദന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read