കൊയിലാണ്ടി എംപ്ലോയ്മെന്റ് എക്‌സിചേഞ്ചില്‍ 17 ന് രജിസ്‌ട്രേഷന്‍

By news desk | Monday November 12th, 2018

SHARE NEWS

കൊയിലാണ്ടി: ജില്ലാ എംപ്ലോയ്്‌മെന്റ് എക്‌സിചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 17 ന് രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്്‌മെന്റ് എക്‌സിചേഞ്ചില്‍ നടക്കും.

പ്ലസ്ടുവും അതിനു മുകളിലും യോഗ്യതയുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ആഴ്ചതോറും എംപ്ലോയബിലിറ്റി സെന്റര്‍ നടത്തിവരുന്ന അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമു ള്ളവര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് സഹിതം 17ന് രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 04952370176/78

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read