വീട്ടമ്മയെ കിണറ്റില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുടെ ചുരുളുകള്‍ അഴിയുന്നു

By | Wednesday October 22nd, 2014

SHARE NEWS

sss

വടകര: കാണാതായ  മുയിപ്പോത്ത്‌ അകവളപ്പില്‍ അബ്ദുള്ളയുടെ ഭാര്യ ഫാത്തിമയെ  ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുടെ ചുരുളുകള്‍ അഴിയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചു. ഇതിനിടയില്‍ ചൊവ്വാഴ്ച വൈകിട്ട് ഫാത്തിമയെ വടകര ജില്ലാ ആശുപത്രിയില്‍ പീഡനത്തിനിരയായോ എന്നറിയാന്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കഥയുടെ വിശദാംശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ടെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല.

കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ഫാത്തിമ വടകര സഹകരണ ആശുപത്രിയില്‍ കഴിയുകയാണ്. എന്നാല്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കിണറ്റില്‍ കൊണ്ടുപെക്ഷിച്ചതാണെന്ന ഫാത്തിമയുടെ മൊഴി നാട്ടുകാര്‍ വിശ്വസിക്കുന്നില്ല. മൂന്ന് ദിവസം അര്‍ദ്ധബോധാവസ്ഥയിലാക്കി ഭക്ഷണവും വെള്ളവും നല്‍കാതെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെന്നാണ് ഫാത്തിമ പറഞ്ഞത്. അയല്‍വാസിയുടെ പേര് വിളിച്ചാണ് കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഫാത്തിമ ആവശ്യപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.  കിണറ്റിലേക്കിറക്കിയ കോണിയില്‍ ഫാത്തിമ അനായാസം കയറി മുകളിലെത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.

ദുരൂഹതകള്‍ ഏറെ നിലനില്‍ക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. ഫാത്തിമയുടെ മകന്റെ വീട്ടില്‍ മാര്‍ബിള്‍ പണിക്കെത്തിയ തൊഴിലാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read