വടകരയില്‍ 28.5 ലക്ഷം രൂപയുടെ ഹവാല പണവുമായി യുവാവ് അറസ്റ്റില്‍

By | Friday March 9th, 2018

SHARE NEWS

വടകര: പൂനയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി ഇതര സംസ്ഥാന യുവാവ് അറസ്റ്റില്‍.

മഹാരാഷ്ട്ര പൂനയില്‍ ലാച്ചി പാഡ് ഷാമാജി പാഡ് അട്പാടി താലൂക്കില്‍ അമോല്‍ മോഹന്‍ ചവാനെയാണ്(27)വടകര എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെയും,പണവും
നാളെ കോടതിയില്‍ ഹാജരാക്കും.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ദേശീയപാതയില്‍ മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി.ഓഫീസിനു സമീപം വാഹന പരിശോധനയ്ക്കിടയിലാണ് സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന പണവുമായി യുവാവ് അറസ്റ്റിലാകുന്നത്.

കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന കെ.എല്‍.11.ബി.ബി2373 മെട്രോ ബസ്സില്‍ നിന്നുമാണ് പ്രതി അറസ്റ്റിലാകുന്നത്.പൂനയില്‍ നിന്നും മംഗലാപുരത്ത് എത്തിയ ശേഷം കണ്ണൂര്‍ വഴി കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു.

സ്വര്‍ണ്ണം വാങ്ങാനാണ് പണവുമായി വന്നതെന്ന് പ്രതി മൊഴി നല്‍കിയതായി എക്‌സ്സൈസ് അധികൃതര്‍ പറഞ്ഞു.

പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ.മോഹന്‍ദാസ്,കെ.ഷൈജു,സി.ഇ.ഒ.സുധീര്‍ കുന്നുമ്മല്‍,ഡ്രൈവര്‍ പുഷ്പരാജന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read