അഭിഷേകിന് ജന്മനാടിന്റെ പൗരസ്വീകരണം

By news desk | Thursday August 9th, 2018

SHARE NEWS

വടകര: അണ്ടര്‍ 18 ഇന്ത്യന്‍ വോളിബോള്‍ ടീം അംഗമായ അഭിഷേക് കരിപ്പള്ളിക്ക് ജന്മനാടായ മുയിപ്രയില്‍ പൗരസ്വീകരണം നല്‍കി. ഗ്രാമം കലാ സാംസ്‌കാരിക വേദിയും പ്രദേശത്തെ വിവിധ കലാകായിക സംഘടനകളും രാഷ്ട്രീയ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പങ്കെടുത്തു.

മുന്‍ ഇന്ത്യന്‍ വോളിബോള്‍ കോച്ച് വി സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രമപഞ്ചായത്തംഗം സി.ടി കുമാരന്‍ അധ്യക്ഷത വഹിച്ചു.

അഭിഷേകിന്റെ ആദ്യകാല പരിശീലകരായ മഹമൂദ് മാസ്റ്റര്‍, ഞേറലാട്ട് രവീന്ദ്രന്‍, ഞേറലാട്ട് കരുണന്‍, ബഷീര്‍ പട്ടാര, അഭിഷേകിന്റെ പിതാവ് ശശി കരിപ്പള്ളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ ആര്‍.കെ നിഷ, ഉഷ മലയില്‍, ടി.സി നിഷ, ഇസ്മായില്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി.

എം.പി ദാമോദരന്‍, അനിത, കെ.കെ ദിവാകരന്‍, പക്രന്‍ ഹാജി പള്ളിയില്‍, ആര്‍.കെ ഗംഗാധരന്‍, ബാലന്‍ പുത്തലത്ത്, എം.പി മന്‍മഥന്‍, കാസിം പുതിയെടുത്ത്്, സന്തോഷ് കുന്നത്ത്, മധു കുനിയില്‍, സന്തോഷ് ടി സംസാരിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read