ജെ ടി റോഡിലെ ജനകീയ സമരം ഐക്യദാര്‍ഡ്യവുമായി കോണ്‍ഗ്രസ്

By | Saturday February 3rd, 2018

SHARE NEWS

വടകര: ജെ ടി റോഡിലെ ജനവാസ കേന്ദ്രത്തിലെ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പൗര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി കോണ്‍ഗ്രസ്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വം പ്രകടനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പ്രേമ കുമാരി, എന്‍.കെ രവിന്ദ്രന്‍ മാസ്റ്റര്‍ , ബിജു ആയാടത്തില്‍, മനോജ് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്
പ്രദീപന്‍ പാക്കയില്‍, യാജിവ് നാസര്‍ ചിറക്കല്‍ അബുബക്കര്‍ ശ്രിജിത്ത്,ബഷിര്‍,റഹിം, എന്നിവര്‍ നേതൃത്വം നല്‍കി….സമരത്തിന് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് ജില്ല കോണ്‍ഗ്രസ്സ് സെക്രട്ടറി സുധിര്‍ കുമാര്‍, മണ്ഡലം പ്രസിഡണ്ട് പി എസ് രഞ്ജിത്ത് കുമാര്‍, ജവഹര്‍ ബാലവേദി ജനറല്‍ സെക്രട്ടറി സജിവന്‍ കാടോട്ടി, മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി കെ വ്യന്ദ പി പി ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read