വീണ്ടും തിരിച്ചടി ; രക്ത സാമ്പിളുകള്‍ ജിഷ്ണുവിന്‍റെതാണെന്ന് തെളിയിക്കാനാവില്ല

By | Saturday May 13th, 2017

SHARE NEWS
വളയം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി  കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം അറിയിച്ചു. കോളേജിലെ ഇടിമുറിയില്‍ നിന്ന്‍ കണ്ടെത്തിയ രക്തം ജിഷ്ണുവിന്റെതാണെന്ന് തെളിയിക്കാന്‍ ഇനി കഴിയില്ല.
കോളജിൽനിന്നു ഒന്നര മാസത്തിനുശേഷമാണ് പോലീസ് രക്തസാന്പിളുകൾ ശേഖരിച്ചത്. രക്തസാന്പിളുകളുടെ കാലപഴക്കവും ആവശ്യത്തിന് അളവിൽ രക്തസാന്പിളുകൾ ലഭിക്കാതിരുന്നതുമാണ് ഡിഎൻഎ വേർതിരിക്കാൻ സാധിക്കത്തത്.

പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജിൽ ജിഷ്ണുവിന് മർദനമേറ്റന്ന് പറയുന്ന പിആർഒയുടെ മുറിയിൽനിന്നും ഹോസ്റ്റൽ മുറിയിൽനിന്നും ശേഖരിച്ച രക്തസാന്പിളുകളാണ് ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിൽനിന്നും ഡിഎൻഎ സാന്പിളുകൾ വേർതിരിച്ചെടുക്കാനാവില്ലെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read