ജിഷ്ണുവിന്റെ മരണം ;നിര്‍ണായക വെളിപ്പെടുത്തലുമായി സഹപാഠിയുടെ ശബ്ദ രേഖ പുറത്ത്

By | Saturday February 18th, 2017

SHARE NEWS

വളയം: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ നിര്‍ണായക വെളിപ്പെടുത്തൽ പുറത്ത്. ജിഷ്ണു മരിച്ചു കിടന്നിരുന്ന ശുചിമുറിയിലെ ഭിത്തിയിലും ജിഷ്ണുവിന്‍റെ വായിലും രക്തം കണ്ടിരുന്നതായി സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.മരണത്തിന് രണ്ട് ദിവസത്തിന് ശേഷം ഇവിടെയത്തിയവരോട് സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.

പോലീസ് തയാറാക്കിയ ആദ്യ റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ല. ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. വൈസ് പ്രിൻസിപ്പൽ, പിആർഒ, അധ്യാപകൻ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരൻ ദിപിൻ എന്നിവരാണ് മറ്റ് പ്രതികൾ. പ്രേരണക്കുറ്റം, മർദനം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ, വ്യാജ ഒപ്പിടൽ എന്നീ എട്ട് വകുപ്പുകൾ ചേർത്താണ് അഞ്ച് പേർക്കെതിരെ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read