പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

By | Saturday December 30th, 2017

SHARE NEWS

വടകര: ജെടി റോഡിലെ പഴയ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നഗരസഭ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് പദ്ധതിക്കെതിരെ പരിസരവാസികള്‍ പ്രക്ഷോഭത്തിലേക്ക്. ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം നഗരസഭാ പദ്ധതികളെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ ജനുവരി ഒന്നിന് നഗരസഭാ ഓഫിസിലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.നാല്‍പ്പത്തിയേഴ് വാര്‍ഡുകളിലെയും മാലിന്യം ഇവിടെ കൊണ്ടു വന്ന് സംസ്‌കരിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും നിലവിലുള്ള അറവുശാലയുടെ മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന പരിസരവാസികള്‍ക്ക് ഈ യൂണിറ്റും കൂടി വന്നാല്‍ സൈ്വരജീവിതം ഇല്ലാതാകുമെന്നും നാട്ടുകാരുടെ യോഗം അഭിപ്രായപ്പെട്ടു.

ഇത് സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുനിസിപ്പല്‍ ചെയര്‍മാനും .സെക്രട്ടറിയും ആരോഗ്യ വകുപ്പും വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗം അലസിപ്പിരിഞ്ഞതിനെ തുടര്‍ന്ന് എംഎല്‍എ, എസ്‌ഐ എന്നിവര്‍ക്ക് പൗര സമിതി നിവേദനം നല്‍കിയിരുന്നു. എന്നിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് നടത്തുന്നത്. നാട്ടുകാരുടെ യോഗം മണ്ഡലം ലീഗ് പ്രസിഡന്റ് എം.സി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ എ. പ്രേമകുമാരി, മുന്‍ കൗണ്‍സിലര്‍ ടി.വി. സുധീര്‍കുമാര്‍, പ്രഫ. നൂറുദ്ദീന്‍, ടി.പി. ബഷീര്‍, എ.പി. മഹമൂദ്, പി.വി. നിസാര്‍, പി.ടി.കെ. റഫീഖ്, യൂനുസ്, അന്‍സാര്‍, ഹരിദാസ്, തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read